വിവാഹനിശ്ചയ ശേഷം പ്രതിശ്രുതവരന്റെ മുഖം വെളിപ്പെടുത്തി നടി അഭിനയ

തന്റെ ഭാവി ഭർത്താവിനെ വെളിപ്പെടുത്തി നടി അഭിനയ. മാര്‍ച്ച് 9–നായിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് മോതിരം മാറ്റം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത അന്ന് അഭിനയ പങ്കുവച്ചത്. താന്‍ പതിനഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്ന് മുൻപ് ഒരു അഭിമുഖത്തില്‍ അഭിനയ പറയുകയും ചെയ്തിരുന്നു. വെഗേശന കാര്‍ത്തിക് എന്നാണ് അഭിനയയുടെ വരന്റെ പേര്. ചിത്രങ്ങൾക്കുള്ള കുറിപ്പായി ‘ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്’ എന്നാണ് നടി കുറിച്ചത്. ‘ഞങ്ങള്‍ സ്‌കൂള്‍ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം. യാതൊരു ജഡ്ജ്മെന്റും ഇല്ലാതെ ഞാന്‍ പറയുന്നത് മനസ്സിലാക്കും. വളരെ നാച്വറലായ ആളാണ്. സംസാരിച്ച് സംസാരിച്ച് ഞങ്ങളങ്ങനെ പ്രണയത്തിലായി’ എന്നാണ് അഭിനയ തന്റെ പ്രണയജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ഒന്നിനു തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമായി മാറിയ താരസുന്ദരിയാണ് അഭിനയ. ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്. കുട്ടിക്കാലം മുതൽ അഭിനയയ്ക്ക് അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു.
Source link