LATEST NEWS

മോഹൻലാലിനൊപ്പം ശബരിമലകയറ്റം; എസ്എച്ച്ഒയെ സ്ഥലംമാറ്റി, പിന്നാലെ കാരണം കാണിക്കൽ നോട്ടിസ്


പത്തനംതിട്ട∙ നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടിസ്. തിരുവല്ല ഡിവൈഎസ്പിയാണ് തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയത്. ശബരിമല കയറിയതിന്റെ പിറ്റേന്ന് എസ്എച്ച്ഒയെ സ്ഥലം മാറ്റിയിരുന്നു. മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമല ദർശനത്തിനായി അനുമതി തേടി എന്നതാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി പറയുന്നത്. ശബരിമലയിൽ പോകാൻ  ദീർഘകാലമായി ആഗ്രഹിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ഒ അനുമതി തേടിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വസ്തുതകൾ ബോധപൂർവം മറച്ചുവച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.


Source link

Related Articles

Back to top button