കലാപരംഗങ്ങളിൽ എമ്പുരാന് 17 ‘വെട്ട്’: പുതിയ പതിപ്പ് വ്യാഴാഴ്ച തിയറ്ററുകളിൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുന്നു. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് സെൻസറിങ്ങിനു ശേഷം അടുത്ത ആഴ്ച തിയേറ്ററിൽ എത്തുമെന്നാണ് സൂചന. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. വലിയ മാറ്റങ്ങളില്ലാതെ സിനിമയുടെ സെൻസറിങ് എങ്ങനെ പൂർത്തിയായി എന്നുള്ള അന്വേഷണം കേന്ദ്രസർക്കാർ തന്നെ തുടങ്ങിയിരുന്നു എന്നാണ് സൂചന. പ്രശ്നങ്ങൾ വഷളാവുന്നതായി സൂചന ലഭിച്ചതോടെ ആന്റണി പെരുമ്പാവൂർ നിർമാതാവ് ജി സുരേഷ് കുമാറിനെ സമീപിക്കുകയും ഈ പ്രശ്നത്തിൽ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജി സുരേഷ് കുമാറാണ് സിനിമയിലെ വിവാദമായ രംഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് സെൻസർ ബോർഡിന്റെ മുന്നിൽ സമർപ്പിക്കാൻ നിർദേശിച്ചത് എന്നാണ് സൂചന. റീ സെൻസറിങ് കഴിഞ്ഞ് സിനിമ അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ തിയറ്ററുകളിൽ എത്തിയേക്കും.
Source link