പറക്കമുറ്റാത്ത തന്റെ മക്കൾക്കുവേണ്ടി ക്യാൻസറിനെ തോൽപ്പിക്കണം ഈ പിതാവിന്, സുമനസുകളുടെ സഹായം തേടി ശ്രീകാന്ത്

തിരുവനന്തപുരം: കരളിനെ കാർന്നു തിന്നുന്ന ക്യാൻസറിനോട് മല്ലടിക്കുമ്പോഴും സ്വന്തം കുടുംബത്തെയോർത്ത് വിങ്ങിപ്പൊട്ടുകയാണ് ശ്രീകാന്ത്. ഭാര്യ, പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികൾ. മൂത്തവൾ നാലാം ക്ലാസിലും. ഇളയവൾ യു.കെ.ജിയിലും പഠിക്കുന്നു.
സ്വകാര്യ കമ്പനിയിലെ സെയിൽസ്മാനായി ജോലി നോക്കിയിരുന്ന നരുവാമൂട് മൂക്കംപാലമൂട് അമയഭവനിൽ സി. ശ്രീകാന്ത് കുടുംബജീവിതം ചെറിയവരുമാനത്തിലും സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് രോഗബാധിതനാണ് എന്നറിയുന്നത്. കരളിന് ക്യാൻസർ എന്നറിഞ്ഞപ്പോൾ തന്നെ ജീവിതത്തിന്റെ താളം തെറ്റി. കുട്ടികളുടെ കളിചിരിമാഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായ ശ്രീകാന്തിന് രണ്ട് ശസ്ത്രക്രീയകൾ വേണ്ടി വന്നു. തുടർച്ചയായ ചികിത്സയോടെ ജോലിക്കു പോകാൻ കഴിയാതെയായി. ഭാര്യ പൂജാലക്ഷ്മിയും താൽക്കാലിക ജോലി തേടിയെങ്കിലും തുടർ ചികിത്സ മുടങ്ങുന്ന ഘട്ടത്തിലെത്തി.
രോഗത്തിന്റെ നാലാം ഘട്ടത്തിലെത്തിയ ശ്രീകാന്തിന് ഇനിയൊരു ശസ്ത്രക്രീയ കൂടി താങ്ങാനാകില്ലെന്ന് ഡോക്ടർമാർക്ക് മനസിലായി. ഇമ്യൂണോതെറാപ്പിയാണ് ഇനി മുന്നിലുള്ള മാർഗം. ഒരു തവണ ഇമ്യൂണോ തെറാപ്പിക്ക് വിധേയനാകാൻ 2.5 മുതൽ 3 ലക്ഷം രൂപവരെ ചെലവു വരും. നിത്യചെലവ് തന്നെ കഷ്ടത്തിലായിരിക്കുമ്പോൾ എങ്ങനെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തും. നിവർത്തിയില്ലാതെയാണ് ശ്രീകാന്തിന്റെ കുടുംബം സുമനസുകളുടെ സഹായം തേടുന്നത്.
ശ്രീകാന്തിനെ സഹായിക്കാം:
അക്കൗണ്ട് നമ്പർ: 81460100002336
ഐ.എഫ്.എസ്.സി: BARBOVJKAZH
ബാങ്ക് പേര്: ബാങ്ക് ഓഫ് ബറോഡ
ബ്രാഞ്ച്: കഴക്കൂട്ടം
ഫോൺ: 9946580630
Source link