ശനിയും അമാവാസിയും ഒന്നിച്ചെത്തുന്ന മാർച്ച് 29; അനന്തകോടി ഫലം നൽകുന്ന അപൂർവ അമാവാസി

ശനിദോഷ മുക്തിക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് അമാവാസി തിഥിയും ശനിയാഴ്ചയും ശനിയുടെ രാശിമാറ്റവും ഒന്നിച്ചു വരുന്ന മാർച്ച് 29. അപൂർവമായി ശനി അമാവാസിയുടെ അന്ന് വരുന്നതിനാൽ ഇതിന്റെ പ്രാധാന്യം മൂന്നിരട്ടിയാകുന്നു. ശനിയുടെ അപഹാരം മൂലം കഷ്ടപ്പെടുന്നവർക്ക് ശനി ഭഗവാനെ തൃപ്തിപ്പെടുത്താൻ ഉതകുന്ന സമയമാണിത്. ശനിക്ക് എള്ളുതിരി കത്തിക്കൽ, വിശേഷാൽ പൂജകൾ എന്നിവ ചെയ്യുന്നത് ഗുണകരമായി കണക്കാക്കപ്പെടുന്നു. ശനിപ്രീതികരമായ കർമങ്ങൾ അനുഷ്ഠിച്ചാൽ പെട്ടെന്ന് ദുരിത ദോഷങ്ങൾ അകലും എന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ ഏറിയ ഭക്തിയോടും ശുദ്ധിയോടും കൂടിയാണ് ഇന്നേ ദിവസത്തെ പൂജകൾ, പ്രാർത്ഥനകൾ എന്നിവ കഴിക്കേണ്ടത്. ശക്തമായ ഒരു ദിവസത്തിലൂടെ കടന്നു പോകുന്നതിനാൽ തന്നെ അതിന്റെതായ മേന്മ ജീവിതത്തിലും ചിന്തകളിലും പ്രവർത്തികളിലും പ്രതിഫലിക്കും. അതിനാൽ ചിട്ടയായ മനസോടും ശുദ്ധിയുള്ള ശരീരത്തോടും കൂടി ഇന്നേ ദിവസം ഉപാസനാമൂർത്തികളെ സമീപിക്കുക.സര്‍വദേവതാ പ്രാര്‍ത്ഥനകളും ഈ ദിവസം ചെയ്യാം. ശനി അമാവാസി ദിനത്തിൽ ഉപവാസമെടുക്കുന്നത് അതീവ ഗുണകരമാണ്. അഘോര ശിവൻ, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ, രക്തേശ്വരി, രക്തചാമുണ്ഡീ, ഹനുമാന്‍ സ്വാമി, ബഹളാമുഖി, ശനി, നാഗങ്ങള്‍ തുടങ്ങിയ ഉഗ്രശക്തിയുള്ള മൂര്‍ത്തികളെ ഉപാസിക്കുന്നതിന് പറ്റിയ സമയമാണിത്.
Source link