LATEST NEWS

അമ്പമ്പോ എന്തൊരു വർധന! തിരുവല്ലം ടോൾ പ്ലാസയിൽ നിരക്ക് കൂട്ടി, കാറിന്റെ പ്രതിമാസ പാസിന് 5375 രൂപ


തിരുവനന്തപുരം∙ തിരുവല്ലം ടോൾ പ്ലാസയിൽ ടോൾ നിരക്കിൽ വീണ്ടും വർധനവ്. ഒരു യാത്രയ്ക്കുള്ള നിരക്കിൽ ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 5 രൂപയും ലൈറ്റ് വാണിജ്യ വാഹനങ്ങൾക്ക് 15 രൂപയും അടക്കമാണ് വർധിച്ചത്. കഴിഞ്ഞ വർഷം വൻ വർധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വർധിപ്പിച്ചത്. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 155 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 230 രൂപയുമാണ് നിലവിലെ നിരക്ക്. ഇനി ഇത് 160 രൂപയും 240 രൂപയുമായി മാറും. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒന്നരവർഷത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. നിലവിൽ കാറിനുള്ള പ്രതിമാസ പാസ് 5100 രൂപയാണ്. ഇതിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ കാറിന്റെ പ്രതിമാസ പാസിന് 5375 രൂപ നൽകണം.


Source link

Related Articles

Back to top button