ഹാവൂ ആശ്വാസം! ഏപ്രിൽ മുതൽ ഈ നികുതി മാറ്റങ്ങള്‍ നേട്ടം നൽകും, ഇളവുകളിലൂടെ കൈയ്യിൽ പണം വരും

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബും നിരക്കിലെ മാറ്റങ്ങളും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകർ 12 ലക്ഷം രൂപ വരുമാനം വരെ നികുതി അടയ്ക്കേണ്ട എന്നത് ആശ്വാസമാകും. എന്നാൽ, ആദായനികുതി നിയമത്തിൽ പ്രത്യേക നിരക്കുകൾ നൽകിയിട്ടുള്ള ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 12 ലക്ഷം രൂപ എന്ന നികുതിരഹിത പരിധി ബാധകമല്ല.വായ്പ തിരിച്ചടവ് തുക കുറയുംഫെബ്രുവരിയിൽ ആർബിഐ റിപ്പോ നിരക്ക് 0.25% കുറച്ചു. ഭവന വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയ വായ്പകളുടെ പലിശ നിരക്ക് ഇതനുസരിച്ച് ബാങ്കുകൾ കുറച്ചത് വായ്പക്കാരുടെ തിരിച്ചടവ് തുക കുറയാനിടയാക്കിയിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞതിനാൽ ആർബിഐ റിപ്പോ നിരക്ക് ഇനിയും കുറച്ചേക്കും. 2025-26 സാമ്പത്തിക വർഷത്തിൽ ആർബിഐ റിപ്പോ നിരക്ക് വീണ്ടും 0.75% കുറക്കാൻ സാധ്യത ഉണ്ടെന്ന് എസ്‌ബിഐ റിസർച്ച് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതും ആളുകളുടെ പക്കൽ അധിക പണം കൈവരാനിടയാക്കുന്ന നീക്കമാണ്.
Source link