LATEST NEWS
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, 2 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്

റായ്പുർ∙ ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. 16 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായും ഏറ്റമുട്ടൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സിആർപിഎഫും ജില്ലാ റിസർവ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
Source link