BUSINESS

സ്വർണത്തിനും ‘കാളക്കുതിപ്പ്’; റെക്കോർഡ് തകർത്തു, രണ്ടു പവന്റെ താലിമാലയ്ക്കു പോലും വേണം മിനിമം ദാ ഇത്ര രൂപ!


വിവാഹാവശ്യത്തിനു വലിയതോതിൽ സ്വർണാഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവരെയും ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ നിരാശയിലാഴ്ത്തി സ്വർണവില (gold rate) ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ. രാജ്യാന്തര സ്വർണവില ഇന്നലെ കുറിച്ച ഔൺസിന് 3,076 ഡോളർ എന്ന റെക്കോർഡ് ഇന്നു 3,086 ഡോളറായി തിരുത്തിയപ്പോൾ കേരളത്തിലും (Kerala gold price) പിറന്നത് പുത്തൻ റെക്കോർഡ്. ഇന്നലെ കുറിച്ച ഗ്രാമിന് 8,340 രൂപയും പവന് 66,720 രൂപയും എന്ന റെക്കോർഡ് ഇനി മറക്കാം. ഇന്നു പുതിയ വിലയാണെന്നു മാത്രമല്ല, പവൻ 67,000 രൂപയെന്ന നാഴികക്കല്ലിന് തൊട്ടടുത്തെത്തിയിരിക്കുന്നു.വിവാഹാഭരണങ്ങൾ വാങ്ങാൻ തയാറെടുക്കുന്നവരെയാണ് ഈ വിലക്കയറ്റം കൂടുതൽ ആശങ്കപ്പെടുത്തുന്നത്. രണ്ടുപവന്റെ താലിമാലയ്ക്കുപോലും മിനിമം ഒന്നരലക്ഷം രൂപയെങ്കിലും കൊടുക്കണമെന്ന സ്ഥിതി. ഇന്നു കേരളത്തിൽ ഗ്രാമിന് 20 രൂപ വർധിച്ച് 8,360 രൂപയായി. പവന് 160 ഉയർന്ന് 66,880 രൂപയും. 67,000 രൂപയിൽ നിന്ന് വെറും 120 രൂപയുടെ അകലം.എന്തുകൊണ്ട് ഇങ്ങനെ സ്വർണം കുതിക്കുന്നു?


Source link

Related Articles

Back to top button