KERALAM
നാലാം വാർഷികം: സംഘാടക സമിതി യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ മേയ് 23വരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ഇ.എം.എസ് ഹാളിൽ ചേരും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി. ആർ അനിൽ പങ്കെടുക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണനമേള മേയ് 17 മുതൽ 23വരെ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കും.
Source link