KERALAMLATEST NEWS
16 രൂപ അധിക പാൽവില പ്രഖ്യാപിച്ച് മിൽമ

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ 16 രൂപ അധിക പാൽവില പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരി 1 മുതൽ 28 വരെ പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സഹകരണ സംഘങ്ങൾ മിൽമയ്ക്ക് നൽകിയ പാലിന് ലിറ്ററൊന്നിന് 16 രൂപ വീതം അധിക വില നൽകുമെന്ന് മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു. ഈ തുക മാർച്ച് മാസത്തിലെ മൂന്നാമത്തെ മിൽക്ക് ബില്ലിനൊപ്പം സംഘങ്ങൾക്ക് ലഭിക്കും. അധിക പാൽവിലയിൽ 8 രൂപ കർഷകനും 4 രൂപ അംഗസംഘങ്ങൾക്കും ലഭിക്കും. 4 രൂപ യൂണിയനിൽ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കും.
Source link