KERALAM

മദ്രാസ് ഐ.ഐ.ടി പൂർവ വിദ്യാർത്ഥി അസോ. വാർഷിക സംഗമം

തിരുവനന്തപുരം: മദ്രാസ് ഐ.ഐ.ടി പൂർവ വിദ്യാർത്ഥി അസോസിയേഷൻ (ഐ.ഐ.ടി.എം.എ.എ) തിരുവനന്തപുരം ചാപ്റ്ററിന്റെ ആദ്യ വാർഷിക സംഗമം ഇന്ന്. വൈകിട്ട് 5ന് തിരുവനന്തപുരം ടെന്നിസ് ക്ലബിൽ ഐ.എസ്.ആർ.ഒ ശാസ്ത്ര സെക്രട്ടറി ഗണേഷ് പിള്ള ഉദ്ഘാടനം ചെയ്യും. എൻ.ഐ.ഐ.എസ്.ടി തിരുവനന്തപുരം ഡയറക്ടർ ഡോ.ആനന്ദരാമകൃഷ്ണൻ, ടി.ആർ.ഇ.എസ്.ടി റിസർച്ച് പാർക്ക് ഡയറക്ടർ ഡോ.എം.എസ്.രാജശ്രീ, മദ്രാസ് ഐ.ഐ.ടി ഡീൻ ഒഫ് അലുമ്‌നി അഫയേഴ്സ് പ്രൊഫ. അശ്വിൻ മഹാലിംഗം, മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ബോബി ജോർജ്, ഇൻസ്റ്റിറ്ര്യൂഷണൽ അഡ്വാൻസ്മെന്റ് സി.ഇ.ഒ കവിരാജ് നായർ തുടങ്ങിയവർ സംസാരിക്കും. ലേൺ എൻജിനിയറിംഗ് ബൈ ആക്ടിവിറ്റി വിത്ത് പ്രോഡക്ട്സ് (ലീപ്), പാൻ അലുമ്‌നി ലീഡർഷിപ്പ് സീരിസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ചാപ്റ്ററിന്റെ അടുത്ത വർഷത്തെ പ്രവർത്തനങ്ങളും സംബന്ധിച്ച് ചർച്ച ചെയ്യും.


Source link

Related Articles

Back to top button