Explainer ചൂടിനൊപ്പം ബില്ലും കൂടും; കെഎസ്ഇബി സർചാർജ് എന്തിന്? നിരക്ക് കുറയാൻ എത്ര നാളെടുക്കും?

തിരുവനന്തപുരം ∙ കെഎസ്ഇബി 736.27 കോടി രൂപ ലാഭത്തിലാണെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നെയും എന്തിനാണ് വര്‍ധിപ്പിച്ച താരിഫ് നിരക്കിനു പുറമേ ഉപയോക്താക്കളില്‍നിന്നു സര്‍ചാര്‍ജ് കൂടി പിരിക്കുന്നതെന്ന സംശയമാണ് പലർക്കും. കൊടുംചൂടില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിരക്കു നല്‍കേണ്ടിവരുന്നതിനൊപ്പമാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം. നിലവില്‍ പ്രതിമാസ ബില്ലിങ് പരിധിയിലുള്ള ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 6 പൈസയും ദ്വൈമാസ ബില്ലില്‍ യൂണിറ്റിന് 8 പൈസയുമാണ് സര്‍ചാര്‍ജ്. ഏപ്രിലില്‍ ഇരുവിഭാഗങ്ങള്‍ക്കും അത് 7 പൈസയാകും (ഉദാ: 500 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 35 രൂപ സര്‍ചാര്‍ജ്).രണ്ടു മാസത്തിലൊരിക്കല്‍ വൈദ്യുതി ബില്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏപ്രിലില്‍ യൂണിറ്റിന് ഒരു പൈസയുടെ ആശ്വാസം കിട്ടുമെങ്കിലും മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് നഷ്ടമാണ് ഉണ്ടാകുക. വൈദ്യുതി ബില്ലില്‍ ഈടാക്കുന്ന ഇന്ധന സര്‍ചാര്‍ജ് ദ്വൈമാസ ബില്ലില്‍ യൂണിറ്റിന് ഒരു പൈസ കുറയ്ക്കാനും പ്രതിമാസ ബില്ലില്‍ യൂണിറ്റിന് ഒരു പൈസ കൂട്ടാനും കെഎസ്ഇബി തീരുമാനിച്ചതോടെയാണിത്. ഗാര്‍ഹിക സോളര്‍ ഉല്‍പാദകരും (പ്രൊസ്യൂമേഴ്സ്) മാസം 250 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്ന ടിഒഡി ബില്ലിങ്ങില്‍ ഉള്‍പ്പെടുന്നവരും പ്രതിമാസ ബില്‍ ലഭിക്കുന്നവരാണ്.എന്തിന് വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ്
Source link