രാജപാത സമരം: കേസിൽ വിശദീകരണം തേടുമെന്ന് കേന്ദ്രം

ന്യൂഡൽഹി: ആലുവ-മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ കാൽനട സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരേ വനംവകുപ്പ് കേസെടുത്തതിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി തുടർനടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ. വിഷയം ഉന്നയിച്ച് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് പ്രഖ്യാപനം. വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരള സർക്കാർ കാട്ടുനീതിയാണ് നടത്തിവരുന്നതെന്നും ഡീൻ ആരോപിച്ചു. ലോക്സഭയിലെ ശൂന്യവേളയിലും ഡീൻ വിഷയം ഉന്നയിച്ചു.
ആലുവ-മൂന്നാർ രാജപാത റോഡ് ഒരു കാരണവുമില്ലാതെയാണ് സംസ്ഥാന സർക്കാർ അടച്ചിട്ടിരിക്കുന്നത്. ഫ്രാൻസിസ് ജോർജ് എംപിയും ഇതേ വിഷയം ലോക്സഭയിലെ ശൂന്യവേളയിൽ ഉന്നയിച്ചു ആലുവ- മൂന്നാർ രാജപാത തുറന്നു നൽകണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഡീൻ കുര്യാക്കോസിനെയും ആന്റണി ജോണ് എംഎൽഎയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
Source link