റെക്കാഡ് പുതുക്കി ബെവ്കോ

ശ്രീകുമാർപള്ളീലേത്ത് | Saturday 29 March, 2025 | 12:57 AM
തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തിൽ മദ്യ വില്പനയിൽ വൻ കുതിപ്പിനൊരുങ്ങി ബെവ്കോ. മാർച്ച് 21 വരെ 19,158.80 കോടിയുടെ വിറ്റുവരവാണ് ബെവ്കോ നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 18,511.13 കോടിയായിരുന്നു. ഈ സാമ്പത്തിക വർഷം 16717.43 കോടിയാണ് നികുതി ഇനത്തിൽ ബെവ്കോ സർക്കാർ ഖജനാവിന് നൽകിയത്. പ്രതിദിനം 55- 60 കോടിയുടെ വില്പനയാണ് ബെവ്കോയ്ക്കുള്ളത്. 2023- 24 സാമ്പത്തിക വർഷം 19,088.33 കോടിയായിരുന്നു ആകെ വില്പന.
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് 21 വരെ ചില്ലറ വില്പന ശാലകൾ വഴി 163.53 ലക്ഷം കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിറ്റിരുന്ന സ്ഥാനത്ത്, നടപ്പു സാമ്പത്തിക വർഷത്തിൽ ഇത് 170.54 ലക്ഷം കെയ്സായി ഉയർന്നു. അതേസമയം, ബിയറിന്റെ വില്പനയിൽ നേരിയ കുറവുണ്ടായി. മുൻ സാമ്പത്തികവർഷം ഇതേ കാലയളവിൽ 45.62 ലക്ഷം കെയ്സ് വിറ്റിരുന്നത്, ഇക്കുറി 44.01 ലക്ഷം കെയ്സായി കുറഞ്ഞു.
ബെവ്കോയുടെ 50 ചില്ലറ വില്പന ശാലകളിൽ സൗകര്യം വർദ്ധിപ്പിച്ച് സെൽഫ് സർവീസ് കൗണ്ടറുകൾ തുടങ്ങി. നാലു പുതിയ ഷോപ്പുകൾ കൂടി തുറന്നു. പ്രവർത്തിച്ചിരുന്ന അഞ്ചു ഷോപ്പുകൾ കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
-ഹർഷിത അട്ടല്ലൂരി,
സി.എം.ഡി, ബെവ്കോ
Source link