INDIA
ആനന്ദബോസിന് ഓക്സ്ഫഡ് സർവകലാശാലയുടെ ക്ഷണം

കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന് ഓക്സ്ഫഡ് സർവകലാശാലയിൽ പ്രഭാഷണത്തിന് ക്ഷണം. കേന്ദ്രസർക്കാരിൽ അറ്റോമിക് എനർജി വകുപ്പിന്റെയും ഗവേഷണകേന്ദ്രത്തിന്റെയും ചുമതല വഹിക്കവെ പ്രാവർത്തികമാക്കിയ നവീന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനാണ് ഓക്സ്ഫഡ് ക്വാണ്ടം ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേരിട്ടുള്ള ക്ഷണം.
ക്ഷണം സ്വീകരിച്ച ഗവർണർ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക്, പരിപാടിയിൽ പങ്കെടുക്കുന്ന തീയതി തീരുമാനിക്കുമെന്ന് രാജ്ഭവൻ വക്താവ് അറിയിച്ചു.
Source link