എല്ലാ ജില്ലയിലും ഹോർട്ടികോർപ്പ് ഫാം ക്ലബുകൾ തിരുവനന്തപുരം: കർഷകരിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതിനായി ഹോർട്ടികോർപ്പ് എല്ലാ ജില്ലകളിലും ഫാം ക്ലബുകൾ സജ്ജമാക്കുമെന്ന് ചെയർമാൻ എസ്.വേണുഗോപാലും എം.ഡി ജെ.സജീവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ പഴം, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഉൽപാദിപ്പിക്കുന്ന കർഷകരെ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫാം ക്ലബുകൾ രൂപീകരിക്കുക. ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകളും ഉടൻ പ്രവർത്തനം ആരംഭിക്കും. പഴം, പച്ചക്കറി എന്നിവയ്ക്ക് പുറമേ നാട്ടിൽ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും ഇതുവഴി വിപണനം ചെയ്യും. March 29, 2025


എല്ലാ ജില്ലയിലും ഹോർട്ടികോർപ്പ് ഫാം ക്ലബുകൾ

തിരുവനന്തപുരം: കർഷകരിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് വിതരണം ചെയ്യുന്നതിനായി ഹോർട്ടികോർപ്പ് എല്ലാ ജില്ലകളിലും ഫാം ക്ലബുകൾ സജ്ജമാക്കുമെന്ന് ചെയർമാൻ എസ്.വേണുഗോപാലും എം.ഡി ജെ.സജീവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ പഴം, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഉൽപാദിപ്പിക്കുന്ന കർഷകരെ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫാം ക്ലബുകൾ രൂപീകരിക്കുക. ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകളും ഉടൻ പ്രവർത്തനം ആരംഭിക്കും. പഴം, പച്ചക്കറി എന്നിവയ്ക്ക് പുറമേ നാട്ടിൽ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും ഇതുവഴി വിപണനം ചെയ്യും.
March 29, 2025


Source link

Exit mobile version