KERALAM

കഴിവുകൾ ലഹരിയാക്കണം: കുട്ടികൾക്ക് മന്ത്രി കത്തെഴുതും

കൊച്ചി: ലഹരി അടക്കമുള്ള കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് കത്തയയ്ക്കാനൊരുങ്ങി എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീ ബാലസഭയുടെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി 4,80,000 ബാലസഭാംഗങ്ങൾക്ക് ആദ്യം കത്തയയ്ക്കും. കഴിവുകൾ ലഹരിയാക്കണമെന്നാണ് ആഹ്വാനം. കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ് ലിയോറ ഫെസ്റ്റ് എന്നാണ് ക്യാമ്പിന്റെ പേര്‌. വാർഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളുണ്ട് ക്ളാസിന്. ഏപ്രിൽ എട്ടുമുതൽ മേയ് വരെ ജില്ലാതല ക്യാമ്പ്. മികവ് പ്രകടിപ്പിച്ചവർ ഒരുവർഷംനീളുന്ന ക്ലാസിലേക്ക് അർഹത നേടും. ഒരു ജില്ലയിൽനിന്ന് പരമാവധി എഴുകുട്ടികൾക്കാണ് പ്രവേശനം.


Source link

Related Articles

Back to top button