KERALAMLATEST NEWS

കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്: മൂന്നുപേർ കസ്റ്റഡിയിൽ

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കെട്ടിശേരിൽ കിഴക്കതിൽ സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രാജീവ് (രാജപ്പൻ), പ്രതികളുടെ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട അഖിൽ, കുക്കു എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.മറ്റ് പ്രതികൾ ഒളിവിലാണ്.ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്തിരിക്കുന്നതിനാൽ നീക്കങ്ങൾ മനസിലാക്കാനായിട്ടില്ല.രഹസ്യാന്വേഷണ വിഭാഗവും ലോക്കൽ പൊലീസും അന്വഷണം തുടരുകയാണ്.പ്രതികൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പല ബാച്ചുകളായി തിരിഞ്ഞാണ് അന്വേഷണം.കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്.പ്രതികളിൽ ചിലർ വള്ളികുന്നത്തും തഴവയിലും ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന നടത്തിയ പരിശോധനയിലാണ് മൂന്നുപേർ അറസ്റ്റിലായത്.ജില്ലവിട്ട് പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാക്കി. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന,എസ്.എച്ച്.ഒ വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രീയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് അന്വേഷണം.കഴിഞ്ഞ 27ന് പുലർച്ചെയായിരുന്നു ആറംഗസംഘം വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെ കൺമുന്നിലിട്ട് സന്തോഷിനെ വെട്ടിക്കൊന്നത്.


Source link

Related Articles

Back to top button