അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ശീമനെല്ലിക്കയും ബദാമും അടക്കമുള്ള അമേരിക്കൻ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറക്കാൻ ഇന്ത്യ തയാറായെന്നു റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിൽ രണ്ട് മുതൽ നടപ്പിലാക്കിത്തുടങ്ങുമെന്നു പ്രഖ്യാപിച്ച പരസ്പര താരിഫ് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കഴിഞ്ഞ ദിവസം 2,300 കോടി ഡോളർ വിലമതിക്കുന്ന പകുതിയിലധികം അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും ഇന്ത്യ തീരുമാനമെടുത്തുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദക്ഷിണ, മധ്യ ഏഷ്യയുടെ അമേരിക്കൻ വ്യാപാര പ്രതിനിധി ബ്രെണ്ടൻ ലിഞ്ച് ന്യൂഡൽഹിയിൽ ചർച്ചകൾ നടത്തിവരികയാണ്.
ഏപ്രിൽ രണ്ടിനു മുന്പുതന്നെ വ്യാപാരത്തിൽ ധാരണയിലെത്തി മറ്റു രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന പരസ്പര താരിഫുകളിൽനിന്ന് ഒഴിവാകാനാണ് ഇന്ത്യയുടെ ശ്രമം. ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന ധാരണയിലെത്തുമെന്നും കേന്ദ്ര വ്യാപാര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ യൂണിയനും കാനഡയും ചൈനയും പ്രതിഷേധിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ നയങ്ങൾക്ക് അർധസമ്മതം മൂളുന്ന നിലപാടാണ് ഇതുവരെ ഇന്ത്യയുടേത്.

Source link