KERALAM

ഭിന്നശേഷി അദ്ധ്യാപക നിയമനം ഏറ്റെടുത്തില്ല:മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അദ്ധ്യാപക നിയമനം സർക്കാർ ഏറ്റെടുത്തെന്ന വാദംതെറ്റാണെന്നും സുപ്രീംകോടതി നിർദേശപ്രകാരം ശുപാർശസമിതികൾ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഭിന്നശേഷി നിയമനത്തിന് ഒഴിവുള്ളപക്ഷം പ്രൊവിഷണലായി നിയമിച്ച മറ്റുജീവനക്കാരെ വിടുതൽ ചെയ്യരുതെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാനതലസമിതി രൂപീകരിക്കുന്നതിനും, സമിതി ശുപാർശ ചെയ്യുന്ന ഉദ്യോഗാർത്ഥികളെ നിയമിക്കാൻ മാനേജർമാർ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കിയ കോടതി ഇത് സംബന്ധിച്ച പ്രൊപ്പോസൽ സമർപ്പിക്കുന്നതിനും സർക്കാരിന് നിർദേശം നൽകി. സർക്കാർ പ്രൊപ്പോസൽ സമർപ്പിച്ചതിനെ തുടർന്ന് തുടർനടപടികൾക്ക് സുപ്രീംകോടതി അനുമതി നൽകി. എന്നാൽ സർക്കാർ ശുപാർശകൾ അന്തിമമാക്കുന്നത് കോടതി അനുമതിയോടെ മാത്രമായിരിക്കുമെന്നും ഉത്തരവിട്ടു.

സുപ്രീംകോടതിയുടെ ഉത്തരവുകൾപ്രകാരം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കുന്നതിനായി ഭിന്നശേഷി വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തുകൊണ്ട് നിയമനശുപാർശ ചെയ്യുന്നതിനായി, കോടതിയുടെ ഉത്തരവിന് വിധേയമായി സമിതികൾ രൂപീകരിച്ചും ചുമതലകൾ നിശ്ചയിച്ചും പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു.


Source link

Related Articles

Back to top button