കേരളകൗമുദി വുമൺസ് കോൺക്ലേവ് ഇന്ന്

തൃശൂർ: കേരളകൗമുദി ഒരുക്കുന്ന വുമൺസ് കോൺക്ലേവ് ‘അമേസിംഗ് വുമൺ’ 2025 ഇന്ന് വൈകീട്ട് നാല് മുതൽ തൃശൂർ ജോയ്‌സ് പാലസിൽ നടത്തും. സ്ത്രീയുടെ സന്തോഷം എന്ത്, സ്ത്രീ ആഗ്രഹിക്കുന്ന ശാക്തീകരണം എന്ത് എന്ന വിഷയത്തിൽ നടക്കുന്ന കോൺക്ലേവിൽ സ്‌പൈസസ് ബോർഡ് നിയുക്ത ചെയർപേഴ്‌സൺ അഡ്വ.സംഗീത വിശ്വനാഥൻ, സാമൂഹ്യ പ്രവർത്തക അഡ്വ.ആശ ഉണ്ണിത്താൻ, എഴുത്തുകാരി ദീപ നിശാന്ത്, ഇരിങ്ങാലക്കുട നഗരസഭ മുൻ അദ്ധ്യക്ഷ സോണിയ ഗിരി, വുമൺ എന്റർപ്രണേഴ്‌സ് നെറ്റ് വർക്ക് പ്രസിഡന്റ് സുൽത്താന ഫാത്തിമ എന്നിവർ പങ്കെടുക്കും.
സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ മോഡറേറ്ററാകും. വൈകീട്ട് അഞ്ചരയ്ക്ക് റവന്യൂമന്ത്രി കെ.രാജൻ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ എം.എൽ.റോസി അദ്ധ്യക്ഷയാകും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ ആമുഖപ്രഭാഷണം നടത്തും. കേരളകൗമുദിയുടെ 114ാം വാർഷികത്തോടനുബന്ധിച്ച് 114 വനിതകളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന അമേസിംഗ് വുമൺസ് 114 എന്ന പുസ്തക പ്രകാശനവും കേരളകൗമുദി അവാർഡ് സമർപ്പണവും മന്ത്രി കെ.രാജൻ നിർവഹിക്കും. ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ സ്വാഗതവും മാർക്കറ്റിംഗ് ഡി.ജി.എം എം.പി.ഗോപാലകൃഷ്ണൻ നന്ദിയും പറയും. ഇ ട്യൂട്ടറും സ്വർണമുഖി ഗോൾഡ് ആൻഡ് ഡയമണ്ട്‌സുമാണ് പരിപാടിയുടെ സ്‌പോൺസർമാർ.
വനിതകൾക്ക് സമ്മാനം
കോൺക്ലേവിൽ പങ്കെടുക്കാൻ വൈകീട്ട് നാലിന് മുമ്പായി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 150 വനിതകൾക്ക് സമ്മാനം നൽകും.
Source link