KERALAMLATEST NEWS

ശിവഗിരി കർമ്മയോഗ അംഗങ്ങളാകാം

ശിവഗിരി : ശിവഗിരിമഠത്തിലും ശാഖാ സ്ഥാപനങ്ങളിലും സേവന പ്രവർത്തനങ്ങൾ നിറവേറ്റി വരുന്നവരുടെ കൂട്ടായ്മയായ ശിവഗിരി കർമ്മയോഗയുടെ അംഗസംഖ്യ വർദ്ധിപ്പിക്കുന്നു. ഗുരുദേവ ഭക്തരും ശിവഗിരി ബന്ധുക്കളുമായ സേവന പ്രവർത്തന തല്‍പരരാണ് ശിവഗിരി കർമ്മയോഗയിലുളളത്.

ശിവഗിരി തീർത്ഥാടനം, ഗുരുദേവ ജയന്തി, മഹാസമാധി, നവരാത്രി, കർക്കിടകവാവ്, ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത്, മഠവുമായി ബന്ധപ്പെട്ട മറ്റു വിശേഷാൽ വേളകൾ തുടങ്ങിയ സമയത്തൊക്കെയും കഴിയും വിധം സേവനം നിറവേറ്റുകയാണ് കർമ്മയോഗ ചെയ്തു വരുന്നത്. ഗുരുദേവ ദർശനവും കൃതികളുടെ പഠനവും ഇവർക്കായി സംഘടിപ്പിക്കാറുണ്ട്. സന്യാസി ശ്രേഷ്ഠരാണ് ക്ലാസുകൾ നയിക്കുക. കർമ്മയോഗയിൽ ചേരാൻ താല്പര്യമുള്ളവർ ശിവഗിരി മഠവുമായി ബന്ധപ്പെടാവുന്നതാണ്. മഠത്തിന്റെ ശാഖാ സ്ഥാപനങ്ങളിലും സേവനത്തിന് അവസരമുണ്ടാകും. ഫോൺ: 9447551499


Source link

Related Articles

Back to top button