INDIALATEST NEWS
കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ 2% വർധിപ്പിക്കും; ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം

ന്യൂഡൽഹി∙ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടു ശതമാനമാണ് വർധന. പെൻഷൻകാരുടെ ഡിആറും (ഡിയർനെസ് അലവൻസ്) 2% വർധിപ്പിച്ചു. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 1.15 കോടി പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഡിഎ, ഡിആർ വർധിപ്പിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. 2025 ജനുവരി ഒന്നു മുതൽ പ്രാബല്യമുണ്ടാകും. ഡിഎ 53 ശതമാനത്തിൽനിന്ന് 55 ശതമാനമായാണ് ഉയർത്തിയത്. 2024ൽ ഡിഎ 50 ശതമാനത്തിൽനിന്ന് 53 ശതമാനമാക്കി ഉയർത്തിയിരുന്നു. പുതിയ തീരുമാനം 48.66 ലക്ഷം കേന്ദ്രസർക്കാര്‍ ജീവനക്കാർക്കും 66.55 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും. പണപെരുപ്പത്തിന് ആനുപാതികമായി ജീവനക്കാരുടെ ശമ്പളത്തിൽ വരുത്തുന്ന വർധനയാണ് ഡിഎ. പെന്‍ഷനിൽ വരുത്തുന്ന വർധന ഡിആറും.
Source link