KERALAMLATEST NEWS

ആ വാക്കുകൾ സ്ത്രീ വിരുദ്ധം, പ്രസംഗങ്ങളിൽ താൻ ഇപ്പോൾ ഉപയോഗിക്കാറില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം ; കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗംം സ്ത്രീവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. താൻ ഇപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പട്ടിയും മോശം,​ അത് പെണ്ണായാൽ അതിലും മോശം എന്നാണ് അത് അർത്ഥമാക്കുന്നത്. ഇതെല്ലാം മാറ്റണമെന്ന് ഗോവിന്ദൻ പറഞ്ഞു. വെളുപ്പിനെ കറുപ്പിനെക്കാൾ മികച്ചതായി കാണുന്നത് ഫ്യൂഡൽ ജീർണതയുടെ ബാക്കിയാണെന്നും അദ്ദേഹം കണ്ണൂർ കുറുമാത്തൂരിൽ പറഞ്ഞു.

നേരത്തെ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. കുഴൽനാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി തന്നെ അതിന്റെ കൃത്യമായ അർത്ഥത്തിൽ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു. സർക്കാരിനെതിരായും മുഖ്യമന്ത്രിക്കെതിരായും മകൾക്കെതിരായും ഒറു പുകമറ സൃഷ്ടിക്കാൻ വേണ്ടി നടത്തിയ ബോധപൂർവമ്മായ യു.ഡി.എഫിന്റെ , ബി.ജെ.പിയുടെ , ​ മഴവിൽ സഖ്യത്തിന്റെ ഒരു ആരോപണവും കൂടി തകർന്നു തരിപ്പമായിരിക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


Source link

Related Articles

Back to top button