KERALAM

എമ്പുരാന്റെ വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ, ലിങ്കുകൾ നീക്കംചെയ്‌ത് പൊലീസ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇന്ന്‌ തീയേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ ​മോഹൻലാൽ-പ്രൃഥ്വിരാജ് ചിത്രം ‘​എ​മ്പു​രാ​ന്റെ​’​ ​വ്യാ​ജ​ ​പ​തി​പ്പ് ​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​പ്ര​ച​രി​ക്കു​ന്നു.​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ ​ഏ​താ​നും​ ​വെ​ബ്സൈ​റ്റു​ക​ൾ​ ​പൊ​ലീ​സ് ​ബ്ലോ​ക്ക് ​ചെ​യ്ത്,​ ​ഈ ലി​ങ്കു​ക​ൾ​ ​നീ​ക്കം​ ​ചെ​യ്തു.​ ​ത​മി​ഴ് ​സി​നി​മാ​ ​വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ​യാ​ണ് ​വ്യാ​ജ​ ​പ​തി​പ്പു​ക​ൾ​ ​പ്ര​ച​രി​ക്കു​ന്ന​ത്.​ ​

പ്ര​ച​രി​ക്കു​ന്ന​ ​വെ​ബ്‌​സൈ​റ്റു​ക​ൾ​ ​ഹോ​സ്റ്റ് ​ചെ​യ്തി​രി​ക്കു​ന്നി​ട​ത്തു​ ​നി​ന്നു​ത​ന്നെ​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​നീ​ക്കം​ ​ചെ​യ്യു​ന്നു​ണ്ട്.​ ​നി​ല​വി​ൽ​ ​പ​രാ​തി​ക​ളൊ​ന്നും​ ​ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​എ​ഫ്‌.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടി​ല്ല.​ ​പ​രാ​തി​ ​ല​ഭി​ച്ചാ​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​സൈ​ബ​ർ​ ​എ​സ്.​പി​ ​അ​ങ്കി​ത് ​അ​ശോ​ക​ൻ​ ​പ​റ​ഞ്ഞു.​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യു​ണ്ടാ​വും.

പ്രഖ്യാപിച്ച നാൾ മുതൽ ആരാധകരും ചലച്ചിത്രപ്രേമികളും ഇന്ത്യൻ സിനിമാ വ്യവസായവും വൻപ്രതീക്ഷയോടെയാണ് എമ്പുരാനായി കാത്തിരുന്നത്. ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്തുവന്നതോടെ പ്രതീക്ഷകൾ വാനോളമായി.

മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയമാണ് മോഹൻലാലും പൃഥ്വിരാജും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. മേക്കിംഗിലും ടെക്നിക്കൽ ക്വാളിറ്റിയിലും മികച്ച അനുഭവമാണ് സിനിമ. കേരള രാഷ്ട്രീയത്തിൽ നിന്ന് എമ്പുരാനിലേക്കെത്തുമ്പോൾ കഥയുടെ കാൻവാസ് ആഗോളമാകുന്നു. ലൂസിഫറിൽ നിറുത്തിയിടത്തു നിന്നുതന്നെ എമ്പുരാൻ തുടങ്ങുകയാണ് ചിത്രത്തിന്റെ കഥാഗതി.


Source link

Related Articles

Back to top button