KERALAM

കുടിശിക പെരുകുന്നു: പൊലീസിൽ അറുതിയില്ലാതെ ഇന്ധന പ്രതിസന്ധി

തിരുവനന്തപുരം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനമടിച്ചതിലെ കുടിശിക കോടികൾ. തിരുവനന്തപുരം പേരൂർക്കടയിലെ പൊലീസ് കൺസ്യൂമർ പമ്പിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഒരു കോടി രൂപയുടെ കടം അനുവദിക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റിയിലെയും പൊലീസ് ആസ്ഥാനത്തേയും വാഹനങ്ങൾക്ക് ഇവിടെ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഒരു കോടിക്ക് മുകളിൽ കുടിശികയാവുമ്പോൾ കടം നൽകുന്നത് ഐ.ഒ.സി നിറുത്തും. ജില്ലകളിൽ സ്വകാര്യ പമ്പുകളിൽ നിന്ന് കടമായാണ് ഇന്ധനം നിറയ്ക്കുന്നത്. എല്ലായിടത്തും ലക്ഷങ്ങളുടെ കുടിശിക. കഴിഞ്ഞ ഫെബ്രുവരി 15ന് ഐ.ഒ.സിയുടെ കുടിശിക തീർക്കാൻ 47.24ലക്ഷം അനുവദിച്ചിരുന്നു. ജനുവരി 7മുതൽ 23വരെയുള്ള കുടിശികയാണിത്. ജില്ലകളിൽ നിന്ന് കണക്കും ബില്ലുകളും ലഭിക്കുന്നതിലെ കാലതാമസമാണ് പണം അനുവദിക്കുന്നത് വൈകിപ്പിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം. ഒരുമാസം വൈകിയാണ് ബില്ലുകൾ അയയ്ക്കുന്നത്. അത് പരിശോധിക്കുന്നതിലും പാസാക്കുന്നതിലും താമസമുണ്ടാകും. സ്വകാര്യ പമ്പുകളിൽ നിന്ന് ബിൽ ലഭിക്കുന്നതിൽ താമസമുണ്ടാകുന്നെന്ന് ജില്ലാ പൊലീസ് മേധാവിമാരും പറയുന്നു.

6500ഓളം വാഹനങ്ങൾ

ജീപ്പുകൾ, ടിപ്പറുകൾ, ബസുകൾ, ബൈക്കുകൾ തുടങ്ങി 6500ഓളം വാഹനങ്ങളാണ് പൊലീസിനുള്ളത്. നേരത്തേ ഐ.ഒ.സി ഇന്ധനം നൽകുന്നത് പരിമിതപ്പെടുത്തിയതോടെ ഒരു ജീപ്പിന് രണ്ടുദിവസത്തേക്ക് 10ലിറ്ററായിേ നിശ്ചയിച്ചിരുന്നു. ജില്ലകളിൽ മാസം 30 – 35 ലക്ഷം വരെ ഇന്ധനച്ചെലവുണ്ട്. സ്റ്റേഷനുകളിലെ ജീപ്പിനും കൺട്രോൾ റൂം വാഹനത്തിനും പ്രതിമാസം വേണ്ടത് 400 ലിറ്ററോളം. സപ്ലൈകോയുടെയും കെ.എസ്.ആർ.ടിസിയുടെയും പമ്പുകളിൽ പണമടച്ചെങ്കിൽ മാത്രമേ സർക്കാർ വാഹനങ്ങൾക്കും ഇന്ധനം നിറയ്ക്കാനാകു.


Source link

Related Articles

Back to top button