യുക്രൈനോട് പോരാടാൻ റഷ്യയിലേക്ക് കൂടുതൽ സൈനികരെ അയച്ച് നോര്‍ത്ത് കൊറിയ

സിയോള്‍: യുക്രൈനെതിരെ പോരാടാന്‍ റഷ്യയെ സഹായിക്കുന്നതിനായി കൂടുതല്‍ സൈനികരെ നോര്‍ത്ത് കൊറിയ അയച്ചതായി ദക്ഷിണ കൊറിയ. 3000 സൈനികരെയാണ് ഇത്തവണ അയച്ചതെന്നാണ് ദക്ഷിണ കൊറിയ ആരോപിക്കുന്നത്. ഇതുവരെ 11,000 സൈനികരെയാണ് യുദ്ധത്തില്‍ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതിനായി നോര്‍ത്ത് കൊറിയ അയച്ചത്. ഇതില്‍ 400 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 3600 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ദക്ഷിണ കൊറിയ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിലാണ് 3000 സൈനികരെ കൂടി യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നത്.സൈനികര്‍ക്ക് പുറമെ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകളും ചെറുപീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും നോര്‍ത്ത് കൊറിയ റഷ്യയ്ക്ക് നല്‍കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് റഷ്യ യുക്രൈനിലേക്ക് ആക്രമണം നടത്തുകയും ചെയ്തു. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് പുതിയ സംഭവവികാസങ്ങള്‍.
Source link