ചെങ്കടലില്‍ അന്തര്‍വാഹിനി മുങ്ങി അപകടം; 6 റഷ്യന്‍ വിനോദസഞ്ചാരികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

കെയ്‌റോ: ചെങ്കടലില്‍ അന്തര്‍വാഹിനി മുങ്ങി ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഈജിപ്തിലെ ഹുര്‍ഗാഡ തീരത്ത് വ്യാഴാഴ്ച രാവിലെ പ്രാദേശികസമയം 10 മണിക്കാണ് അപകടമുണ്ടായത്. ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിനോദസഞ്ചാരികള്‍ക്കായുള്ള അന്തര്‍വാഹിനിയാണ് മുങ്ങിയത്. അന്തര്‍വാഹിനിയില്‍ നാല്‍പതിലധികം യാത്രികരുണ്ടായിരുന്നതായാണ് വിവരം. 29 യാത്രക്കാരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. സിന്ദ്ബാദ് എന്ന അന്തര്‍വാഹിനിയില്‍ അപകടസമയത്ത് സഞ്ചരിച്ചിരുന്നവരെല്ലാം റഷ്യക്കാരാണെന്ന് റഷ്യന്‍ എംബസി പിന്നീട് സ്ഥിരീകരിച്ചു. കുട്ടികളുള്‍പ്പെടെ റഷ്യയില്‍ നിന്നുള്ള 45 സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്ന് എംബസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Source link