WORLD
'പുതിൻ ഉടൻ മരിക്കും, അതോടെ എല്ലാം അവസാനിക്കും' – വിവാദ പരാമർശവുമായി സെലെൻസ്കി

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടയിൽ വിവാദ പരാമർശവുമായി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. പുതിന്റെ മരണം ഉടൻ സംഭവിക്കുമെന്നും റഷ്യ യുക്രൈൻ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെൻസ്കി പറഞ്ഞതായി കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം മരണത്തെ പുതിൻ ഭയപ്പെടുന്നുണ്ട്. അദ്ദേഹം ഉടൻ മരിക്കും. അതൊരു വസ്തുതയാണ്. അതോടെ എല്ലാം അവസാനിക്കും. സെലെൻസ്കി പറഞ്ഞു. മരണം വരെ അധികാരത്തിൽ തുടരുമെന്നാണ് പുതിൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ യുക്രൈനിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് പാശ്ചാത്യരാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Source link