CINEMA

‘ഈ പെൺകൂട്ട് മിസ്സ് ചെയ്യും’; ഫിലിം ക്രിട്ടിക്സ് പുരസ്കാര വേദിയിൽ തിളങ്ങി അന്ന ബെൻ


ഫിലിം ക്രിട്ടിക്സ് അവാർഡ് വേദിയിൽ തിളങ്ങി അന്ന ബെൻ. പാർവതി തിരുവോത്ത്, കനി കുസൃതി തുടങ്ങി മലയാളത്തിൽ നിന്നും വൻതാരനിര തന്നെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവാർഡ് നിശയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും അന്ന ബെൻ പങ്കുവച്ചു. ഇത്രയും ശ്രദ്ധേയരായ സ്ത്രീകളോടൊപ്പം ഒരു രാത്രി ചെലവഴിക്കാനായതിൽ സന്തോഷമുണ്ടെന്ന് അന്ന കുറിച്ചു.അന്ന ബെന്നിന്റെ വാക്കുകൾ: ‘ഈ ശ്രദ്ധേയരായ സ്ത്രീകളോടൊപ്പം ഓർക്കാൻ ഒരു രാത്രി ലഭിച്ചു. നിങ്ങളുടെ കൂടെ നാമനിർദ്ദേശം ചെയ്യപ്പെടാനും നിങ്ങളുടെ ശ്രദ്ധേയമായ അവാർഡുകൾക്ക് സാക്ഷ്യം വഹിക്കാനും കഴിഞ്ഞത് വലിയ ബഹുമതിയാണ്. ഈ പെൺകൂട്ട് എനിക്ക് മതിയാകുന്നില്ല.’ നിമിഷ സജയനെ പ്രത്യേകം ടാഗ് ചെയ്ത് മറ്റൊരു സന്ദേശവും അന്ന കുറിച്ചു. ‘ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അടുത്ത തവണ കൂടുതൽ ചിത്രങ്ങൾ നിന്നോടൊപ്പം എടുക്കും.”കൊങ്കണയും തിലോത്തമ ഷോമും, ഞാൻ കാണാൻ കൊതിച്ചിരുന്ന രണ്ട് പവർഹൗസുകൾ. എന്നിട്ടും അവരെ കണ്ടുമുട്ടിയപ്പോൾ ഞാൻ ആവേശത്തിലായിപ്പോയി. എന്തൊരു രാത്രി. ഇത് ക്രിട്ടിക്‌സ്‌ ചോയ്‌സ് ഇന്ത്യയിലെ അവസാന സമയമായിരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതിന് ഫിലിം ക്രിട്ടിക്‌സ്  ഗിൽഡിന് നന്ദി.’ എന്നുകൂടി ചേർത്താണ് അന്ന കുറിപ്പ് അവസാനിപ്പിച്ചത്. 


Source link

Related Articles

Back to top button