WORLD

ഞങ്ങള്‍ക്കെതിരല്ല, സത്യത്തിലത് ഇസ്രയേലിനെതിരെ; ഗാസയിലെ ജനപ്രക്ഷോഭത്തില്‍ ന്യായീകരണവുമായി ഹമാസ്


ടെല്‍ അവീവ്: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനെതിരേയും ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഹമാസ്. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ജനപ്രക്ഷോഭത്തെ ഹമാസിനെതിരായി ചിത്രീകരിച്ചതാണെന്നും വാസ്തവത്തില്‍ ഇസ്രയേലിന്റെ യുദ്ധത്തിനും അധിനിവേശത്തിനും എതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും ഹാമസ് വക്താവ് ബാസിം നയിം അല്‍-അറബി ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു. ഹമാസ് ഭരണകൂടത്തെ വിമര്‍ശിക്കുന്നതായി കാണിച്ച് റാലികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ഇസ്രയേല്‍ ആക്രമണം നിര്‍ത്താന്‍ ജനങ്ങള്‍ ആഹ്വാനം ചെയ്യുന്നു. പക്ഷേ ശത്രുക്കളും രാഷ്ട്രീയ അജണ്ടകളുള്ള മറ്റ് കക്ഷികളും വിഷയത്തെ വഴിതിരിച്ചുവിടുകയാണ്. ജനങ്ങള്‍ ഹമാസിന്റെ ചെറുത്തുനില്‍പ്പിന് എതിരാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആളുകള്‍ രാഷ്ട്രീയമായി വൈവിധ്യമുള്ളവരാണെന്ന് ഞങ്ങള്‍ക്കറിയാം. എതിരഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള അവകാശത്തെ ഞങ്ങള്‍ സംരക്ഷിക്കുന്നു. ഇവിടെ യുദ്ധം അവസാനിപ്പിക്കാനും ആക്രമണം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്താണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.


Source link

Related Articles

Back to top button