CINEMA

ആ വെറുപ്പ് മോഹൻലാലിനു നേർക്ക് തുപ്പണ്ട, തൊട്രാ പാക്കലാം: മാസ് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ


സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിനിമയ്‌ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് എമ്പുരാന് പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് കോട്ടം വരുത്താനുള്ള കെല്‍പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ലെന്നും രാഹുല്‍ കുറിച്ചു. ബജ്രംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് വായിക്കാം:ഇന്നലെ തന്നെ എമ്പുരാൻ കണ്ടിരുന്നു. ‘കെജിഎഫും’ ‘പുഷ്പ’യും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോൾ മലയാളി കൊട്ടും കുരവയുമായി ആർത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ലും അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രാദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് ‘എമ്പുരാനി’ലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.


Source link

Related Articles

Back to top button