LATEST NEWS
ചൂടിനൊപ്പം ബില്ലിലും ആഘാതം; ഏപ്രിലിലും സർചാർജ് തുടരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം∙ വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിലും ഉപഭോക്താക്കളില്‍നിന്ന് കെഎസ്ഇബി ഈടാക്കും. പ്രതിമാസ ബില്ലിങ് ഉള്ളവരില്‍നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവരിൽനിന്നും യൂണിറ്റിന് 7 പൈസ് വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണു കെഎസ്ഇബി അറിയിക്കുന്നത്. ഫെബ്രുവരിയില്‍ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് 14.83 കോടിയുടെ അധികബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിലും സര്‍ചാര്‍ജ് പിരിക്കുന്നത്. ഈ മാസം യൂണിറ്റിന് 8 പൈസ ആയിരുന്നു സര്‍ചാര്‍ജ്. നേരത്തേ 10 പൈസ ആയിരുന്ന സര്‍ചാര്‍ജ് കെഎസ്ഇബി കുറച്ചിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണു കുറച്ചിരുന്നത്.
Source link