‘ലിങ്ക് ചോദിക്കുന്നത് നിർത്തൂ’; ഓഡിഷൻ ചതിയിലൂടെ നഗ്നദൃശ്യം പ്രചരിച്ചതിൽ പ്രതികരണവുമായി നടി

വ്യാജ ഓഡിഷന്റെ കെണിയിൽ പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നഗ്നദൃശ്യം പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി തമിഴ് സീരിയൽ താരം. ഔദ്യോഗിക പേജിലൂടെയാണ് നടി ഇക്കാര്യത്തിൽ സ്വന്തം നിലപാട് അറിയിച്ചത്. പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്നും നടി പറയുന്നു. മൂന്ന് ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് നടിയുടെ പ്രതികരണം. എഐ ക്ലോണിങ്ങിനെക്കുറിച്ചുള്ള ഒരു വിഡിയോ ട്യൂട്ടോറിയലാണ് നടി ആദ്യം പങ്കുവച്ചത്. ഇതിൽ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയെക്കുറിച്ച് പ്രത്യക്ഷത്തിൽ പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മണിക്കൂറുകൾക്കു ശേഷം വീണ്ടും രണ്ടു സ്റ്റോറികൾ താരം പങ്കുവച്ചു. താൻ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ചും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞുകൊണ്ടായിരുന്നു ഈ രണ്ടു പ്രതികരണങ്ങൾ. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട താരം ശക്തമായ വാക്കുകളിൽ തന്റെ നിലപാട് വ്യക്തമാക്കി. നടിയുടെ വാക്കുകൾ: ‘‘എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്ന കണ്ടന്റ് നിങ്ങൾക്ക് തമാശയായിരിക്കാം. എന്നാൽ എനിക്കും എന്നോട് അടുത്തുനിൽക്കുന്നവർക്കും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടേറിയ സാഹചര്യവുമാണ്. ഞാനും ഒരു പെൺകുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. എന്നോട് അടുപ്പമുള്ളവർക്കും വികാരമുണ്ട്. നിങ്ങൾ അത് കൂടുതൽ വഷളാക്കുന്നു. എല്ലാം കാട്ടുതീ പോലെ പ്രചരിപ്പിക്കരുതെന്ന് ഞാൻ നിങ്ങളോട് വിനീതമായി അഭ്യർഥിക്കുകയാണ്. ഇനി നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടേയോ സഹോദരിയുടേയോ കാമുകിയുടേയോ വിഡിയോ പോയി കാണുക. അവരും പെൺകുട്ടികളാണ്. അവർക്കും എന്റേതു പോലുള്ള ശരീരമുണ്ട്. പോയി അവരുടെ വിഡിയോകൾ ആസ്വദിക്കൂ.’’
Source link