LATEST NEWS

‘ജനനേന്ദ്രിയത്തിൽനിന്നു നട്ട് മാറ്റാൻ 2 മണിക്കൂർ; പഴുപ്പ് വന്ന് വീർത്തു, ഈ അനുഭവം ആദ്യം’


കാസർകോട്∙ ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ 48കാരനെ രക്ഷപ്പെടുത്തിയത് 2 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെയെന്ന് അഗ്നിരക്ഷാസേന. സെൻസീറ്റീവായ ശരീരഭാഗമായതിനാൽ വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് നട്ട് നീക്കം ചെയ്യാൻ ശ്രമിച്ചതെന്നും അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.‘‘25 ന് രാത്രി 10 മണിയോടെയാണ് കാസർകോട് ജില്ലാ ആശുപത്രിയിൽ നിന്ന് അഗ്നിരക്ഷാസേനയ്ക്ക് ഫോൺവിളി വന്നത്. ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ നിലയിൽ ഒരാളെ എത്തിച്ചിട്ടുണ്ടെന്നും നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാർക്കു കഴിയുന്നില്ലെന്നും നിങ്ങളുടെ സഹായം കിട്ടിയാൽ നന്നായിരുന്നു എന്നുമായിരുന്നു ആശുപത്രിയിൽ നിന്നറിയിച്ചത്. ഉടൻതന്നെ ഞങ്ങൾ അഞ്ചു പേർ അവിടെയെത്തി. എന്നാൽ ഇത്തരമൊരു സാഹചര്യം മുൻപു നേരിട്ടിട്ടില്ലാത്തതു കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതിനുള്ള ഉപകരണങ്ങളും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല.ഞങ്ങൾ എത്തിയപ്പോൾ 48 കാരന്റെ നില വളരെ മോശമായിരുന്നു. ലൈംഗികാവയവം മുഴുവൻ നീര് വന്ന് വീങ്ങിയിരുന്നു. നട്ട് കുടുങ്ങിയിട്ട് മൂന്നോ നാലോ ദിവസമായെന്ന് ആദ്യ കാഴ്ചയിൽത്തന്നെ തോന്നി. കാരണം പഴുപ്പ് കൂടി മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ഇത്തരമൊരു കാര്യമായതിനാൽ പുറത്തു പറയാനുള്ള മടി കൊണ്ട് അദ്ദേഹം കഴിയാവുന്ന രീതിയിലെല്ലാം നട്ട് പുറത്തെടുക്കാൻ ശ്രമിച്ചിരുന്നു. മദ്യലഹരിയിൽ ബോധമില്ലാതിരുന്നപ്പോൾ മറ്റാരോ നട്ട് കയറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അത് ശരിയാണോ എന്നു സംശയമുണ്ട്. 


Source link

Related Articles

Back to top button