CINEMA
കലാഭവൻ മണിയുടെ മൂത്ത സഹോദരി ഓർമയായി; വൈകാരിക കുറിപ്പുമായി ആർഎൽവി രാമകൃഷ്ണൻ

കലാഭവൻ മണിയുടെ സഹോദരി അമ്മിണി (78) ഓർമയായ ദുഃഖം പങ്കുവച്ച് ഇളയ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ. മാർച്ച് 26നായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. മണിയുടെ കുടുംബത്തിലെ മൂത്ത സഹോദരിയാണ്.വെള്ളാങ്ങല്ലൂർ ആനയ്ക്കച്ചിറ പരതേനായ രാമൻകുട്ടിയാണ് ഭർത്താവ്. മക്കൾ: ബേബി, ഗീത, ഹരി. മരുമക്കൾ: സുബ്രൻ, ബാബു, സ്മിത.‘‘ഞങ്ങളുടെ പ്രിയ സഹോദരിയുടെ വേർപാടിൽ ഞങ്ങളുടെ ദുഃഖത്തോടൊപ്പം ചേർന്നു നിൽക്കുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവരോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു. എന്നെക്കാൾ കുറച്ചധികം വയസ് വ്യത്യാസമുണ്ട് ചേച്ചിക്ക്. അതുകൊണ്ടു തന്നെ അമ്മയുടെ സ്ഥാനമാണ് ചേച്ചിക്ക്. കുട്ടിക്കാലത്തെ സ്കൂൾ അവധികാലം ആഘോഷിക്കുന്നത് മറ്റു ചേച്ചിമാർ ഉണ്ടെങ്കിലും മൂത്ത ചേച്ചിയുടെ വീട്ടിലേക്ക് പോകാനാണ് ഏറെ താൽപര്യം.
Source link