പത്തനംതിട്ട: കേരളത്തിന്റെ സാംസ്‌കാരിക തനിമയും വിശ്വാസപ്പെരുമയും വിളിച്ചോതുന്ന ഉപഹാരങ്ങളുമായാണ് തിരുവല്ലയിലെ ജനത പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാഷ്ട്രീയത്തിനപ്പുറം, കേരളത്തിന്റെ കലയും സംസ്‌കാരവും ഇഴചേർന്ന സമ്മാനങ്ങൾ ഓരോന്നും ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു. തിരുവല്ല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയുടെ ലോകപ്രശസ്തമായ അടയാളമാണ് ആറന്മുള കണ്ണാടി. ലോഹക്കൂട്ടിൽ നിർമ്മിച്ച അത്ഭുത കണ്ണാടി പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് ആദരവിന്റെ സൂചകമായാണ്. ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായാണ് ആറന്മുള കണ്ണാടി കരുതപ്പെടുന്നത്.
Source link
ആറന്മുള കണ്ണാടിയും, പടയണി തപ്പും, ഉയിർപ്പിന്റെ തിരുരൂപവും; പ്രധാനമന്ത്രിക്ക് തിരുവല്ലയുടെ സ്നേഹോപഹാരങ്ങൾ

