KERALAMLATEST NEWS
ശ്രീനാരായണ സോദരസംഘം പ്രഭാഷണ പരമ്പര

തിരുവനന്തപുരം:’ശ്രീനാരായണ ഗുരുവും വൈക്കം സത്യഗ്രഹവും’ എന്ന വിഷയത്തിൽ
ശ്രീനാരായണ സോദര സംഘം സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ളബ് ഹാളിൽ മാർച്ച് 30ന് വൈകിട്ട് മൂന്നിന് മുൻ എം.പി ഡോ.എ.സമ്പത്ത് നിർവഹിക്കും. ഡോ.എം.ശാർങ്‌ഗധരൻ അദ്ധ്യക്ഷത വഹിക്കും.
‘സുസ്ഥിര വികസനം- ചില കേരളീയ ചിന്തകൾ’ എന്ന ഡോ.ശാർങ്‌ഗധരൻ രചിച്ച പുസ്തകം
കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ കെ.പ്രസന്നകുമാർ പ്രകാശനം ചെയ്യും.കേരള സർവകലാശാല ഡീൻ ഡോ.ആർ. വസന്തഗോപാൽ ആദ്യ കോപ്പി സ്വീകരിക്കും.എസ്.
സുവർണകുമാർ,ഡോ.എ.ആർ.രാജൻ,ഡോ.എ.ഷിജു ഖാൻ,ഡോ.ആർ വസന്തഗോപാൽ
എ.ലാൽസലാം,എൻ.രഘു കുമാർ എന്നിവർ സംസാരിക്കും.
Source link