CINEMA
‘എമ്പുരാനെ’ ചീത്ത പറയുന്ന സംഘപരിവാറിനോട്: രമ്യ ഹരിദാസ് പറയുന്നു

‘എമ്പുരാൻ’ ഗംഭീര സിനിമയെന്ന് കോൺഗ്രസ് പ്രവർത്തകയായ രമ്യ ഹരിദാസ്. സിനിമയ്ക്കെതിരെ നെഗറ്റീവ് പോസ്റ്റുകളുമായി വരുന്ന സംഘപരിവാർ ആളുകളോട് ഒന്നേ പറയാനുള്ളൂ, ‘ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും..’–രമ്യ കുറിച്ചു.രമ്യ ഹരിദാസിന്റെ വാക്കുകൾ:‘എമ്പുരാൻ’ കണ്ടു. ഗംഭീരം. ലാലേട്ടൻ, മഞ്ജു വാര്യർ, പൃഥ്വിരാജ് സുകുമാരന്റെ മികച്ച സംവിധാനം. മുരളി ഗോപിയുടെ സ്ക്രിപ്റ്റ്. ആകെ മൊത്തം കിടിലൻ. രാജ്യത്തിന്റെ ശത്രുക്കളെ, വർഗീയതയെ, മയക്കുമരുന്ന് മാഫിയയെ അടിച്ചൊതുക്കാൻ എന്നും ഓരോ പുലിക്കുട്ടികൾ രാജ്യത്ത് ജന്മം എടുത്തിട്ടുണ്ട്. അവരുടെ പേരുകൾ വ്യത്യസ്തമായിരുന്നു.
Source link