LATEST NEWS

ഈജിപ്തിൽ മുങ്ങിക്കപ്പൽ അപകടം; ആറ് റഷ്യൻ സഞ്ചാരികൾക്ക് ദാരുണാന്ത്യം


കയ്റോ ∙ ഈജിപ്തിലെ ചെങ്കടൽ തീരത്ത് ഹുർഗാദയിലുണ്ടായ മുങ്ങിക്കപ്പൽ അപകടത്തിൽ ആറ് റഷ്യൻ വിനോദസഞ്ചാരികൾ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബോട്ടിലുണ്ടായിരുന്ന 39 പേരെ രക്ഷപ്പെടുത്തി. കാണാതായവരില്ലെന്നാണ് സർക്കാർ പുറത്തുവിടുന്ന വിവരം. അപകടകാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അപകടമുണ്ടായ ഹുർഗാദ. തിരക്കേറിയ വിനോദസഞ്ചാര നഗരമാണിത്. ഈജിപ്തിന്റെ കിഴക്കൻ തീരത്തുള്ള ഈ പ്രദേശത്ത് ചെങ്കടൽ പവിഴപ്പുറ്റുകളും ദ്വീപുകളുമാണുള്ളത്.


Source link

Related Articles

Back to top button