KERALAMLATEST NEWS

അടുത്ത അദ്ധ്യയനവർഷം മുതൽ ഒന്നാം ക്ളാസിന് ആറ് വയസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള

പ്രായം 2026-27 അദ്ധ്യയന വർഷം മുതൽ 6 വയസ്.2026 ജൂണിൽ ആറ് വയസ് പൂർത്തിയാവുന്ന കുട്ടികൾക്കാണ് പ്രവേശനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വരുന്ന ജൂണിൽ ആരംഭിക്കുന്ന ഈ അദ്ധ്യയന വർഷം (2025-26)​ കൂടി അഞ്ച് വയസുള്ള കുട്ടികളെ ഒന്നാംക്ളാസിൽ പ്രവേശിപ്പിക്കാം.

സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനത്തിനുള്ള പ്രായം ഇപ്പോൾ അഞ്ച് വയസാണെങ്കിലും നിലവിൽ ഒന്നാം ക്ളാസ് പ്രവേശനം നേടുന്നവരിൽ 52 ശതമാനം കുട്ടികളും ആറ് വയസ് പൂർത്തിയായവരാണ്. ശാസ്ത്രീയ പഠനങ്ങൾ പ്രകാരം കുട്ടികൾ ഔപചാരിക പഠനത്തിന് സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണ്. അതിനാൽ, വികസിത രാജ്യങ്ങളിലെല്ലാം ഔപചാരിക വിദ്യാഭ്യാസ തുടക്കം ആറ് വയസോ അതിന് മുകളിലോ ആണ്.2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലും 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും ഒന്നാംക്ലാസ് പ്രവേശന പ്രായം ആറ് വയസാണ്. ഇതനുസരിച്ച്, കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഒന്നാംക്ലാസ് പ്രവേശനം നിലവിൽ ആറ് വയസിലാണ്.

എന്നാൽ കേരളം അഞ്ചാം വയസിൽ പ്രവേശനം തുടരുകയായിരുന്നു. സംസ്ഥാനത്ത് സി.ബി.എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളിലും നിലവിൽ അഞ്ച് വയസിലാണ് പ്രവേശനം. സംസ്ഥാനത്തെ ചില സി.ബി.എസ്.ഇ സ്കൂളുകൾ രക്ഷിതാക്കളിൽ നിന്ന് ഇതിന് സമ്മതപത്രം വാങ്ങിയിരുന്നു.ഇനി ഈ സ്‌കൂളുകളും ഒന്നാം ക്ളാസ് പ്രവേശനം ആറ് വയസിലേക്ക് മാറ്റേണ്ടി വരും.

ആദ്യ ടേമിനുള്ളിൽ

ആറ് വയസാക്കണം

പ്രവേശന തീയതിയുടെ ഒരാഴ്ചയ്ക്ക് ശേഷമാണ് കുട്ടിക്ക് ആറ് വയസ് പൂർത്തിയാകുന്നതെങ്കിൽ ഒരു വർഷം കഴിഞ്ഞേ വിദ്യാഭ്യാസം ആരംഭിക്കാനാവൂ. അത്തരം പ്രശ്നങ്ങൾ പ്രായോഗിക ബുദ്ധിയോടെ പരിഹരിക്കണം. ആദ്യ ടേമിനുള്ളിൽ ആറ് വയസ് പൂർത്തിയാകുന്ന കുട്ടിക്കും ജൂണിൽ പ്രവേശനം നൽകണം. പൊതു വിദ്യാലയങ്ങളിലെ പ്രീ സ്കൂൾ വിദ്യാഭ്യാസം മികച്ചതും ആകർഷകവുമാക്കാൻ വകുപ്പിന്റെ ഇടപെടൽ അനിവാര്യം..

-ഡോ.അച്യുത് ശങ്കർ

വിദ്യാഭ്യാസ വിദഗ്ധൻ

.പ്രവേശന പരീക്ഷ

പീഡനം

ഒന്നാം ക്ളാസ് പ്രവേശനത്തിന് പരീക്ഷ നടത്തുന്ന സ്കൂളുകൾ കുഞ്ഞുങ്ങളെ പീഡിപ്പിക്കുകയാണ്..2009 ലെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുന്നതും ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുന്നതും ശിക്ഷാർഹമാണ്. ചില സ്കൂളുകൾ നിയമം കാറ്റിൽപ്പറത്തുന്നുണ്ട്. ഇവർക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കും

-വി.ശിവൻകുട്ടി

വിദ്യാഭ്യാസ മന്ത്രി


Source link

Related Articles

Back to top button