LATEST NEWS
മുൻ കാമുകിക്കൊപ്പം ഫോട്ടോ; പെരുമ്പാവൂരിൽ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ചു

കൊച്ചി∙ പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റു. മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ആക്രമണത്തിന് കാരണം. ഭർത്താവിന്റെ പരാതിയിൽ ഭാര്യയ്ക്ക് എതിരെ പൊലീസ് കേസെടുത്തു.പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. പൊള്ളൽ ഗുരുതരമാണെന്നാണു വിവരം. ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.
Source link