കർണാടകയിൽ പാൽ വില ലിറ്ററിന് നാല് രൂപ കൂടും

ബംഗളൂരു: കർണാടകയിൽ പാൽ വില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാൻ തീരുമാനം. ഏപ്രിൽ ഒന്നിന് പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് സഹകരണ മന്ത്രി കെ.എൻ. രാജണ്ണ അറിയിച്ചു. കർഷകരും പാൽ സംരംഭകരും പാൽ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. തുടർന്ന് ഇന്നലെ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ വില നാലു രൂപ കൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
നേരത്തേ, പാൽ വില വർധനയുടെ ആവശ്യകത കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) ചെയർമാൻ ഭീമ നായ്ക്ക് ചൂണ്ടിക്കാട്ടിയിരുന്നു. കർണാടകയിൽ വിതരണം ചെയ്യുന്ന നന്ദിനി പാലിന്റെ വില അവസാനമായി പരിഷ്കരിച്ചത് 2024 ജൂണിലാണ്. ലിറ്ററിന് രണ്ടു രൂപയാണ് അന്ന് കൂട്ടിയത്.
Source link