പുടിൻ വൈകാതെ മരിക്കും, യുദ്ധവും അവസാനിക്കും: സെലൻസ്കി

കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വൈകാതെ മരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. യൂറോപ്യൻ മാധ്യമപ്രവർത്തകർക്കു നൽകിയ അഭിമുഖത്തിലാണു സെലൻസ്കി ഇക്കാര്യം പറഞ്ഞതെന്നു യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുടിനു സ്വന്തം ജീവനിൽ ഭയമുണ്ടെന്നും സെലൻസ്കി പറയുന്നു. അദ്ദേഹം വൈകാതെ മരിക്കും. അതു വസ്തുതയാണ്. അതോടെ യുക്രെയ്ൻ യുദ്ധവും അവസാനിക്കും. ആഗോളതലത്തിൽ ഒറ്റപ്പെടൽ നേരിടുന്ന റഷ്യയെ സഹായിക്കാൻ അമേരിക്ക മുന്നോട്ടു വരരുതെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.പുടിന്റെ മോഹങ്ങൾ യുക്രെയ്നിൽ അവസാനിക്കില്ല. റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള യുദ്ധത്തിലേക്കായിരിക്കും അതു നയിക്കുക.
പുടിനുമേൽ സമ്മർദം ചെലുത്താൻ യൂറോപ്പും അമേരിക്കയും ഒരുമിച്ചു നിൽക്കണമെന്ന് സെലൻസ്കി അഭ്യർഥിച്ചു. യുദ്ധത്തിൽ അമേരിക്ക നൽകുന്ന സഹായങ്ങൾക്കു സെലൻസ്കി നന്ദി അറിയിച്ചു. അതേസമയം, റഷ്യൻ പ്രചാരണത്തിൽ അമേരിക്ക വീഴുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link