ബിജെപി നേതാവിന്റെ വസതിക്കു സമീപം ബോംബേറും വെടിവയ്പും

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഭട്പാരയിൽ ബിജെപി നേതാവും മുൻ എംപിയുമായ അർജുൻ സിംഗിന്റെ വസതിക്ക് പുറത്ത് അജ്ഞാത സംഘത്തിന്റെ ബോംബേറും വെടിവയ്പും. ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) കൗൺസിലർ സുനിത സിംഗിന്റെ മകൻ നമിത് സിംഗാണെന്ന് അർജുൻ സിംഗ് ആരോപിച്ചു.
എന്നാൽ, പ്രദേശത്തെ മേഘ്ന ജൂട്ട് മില്ലിൽ തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് അക്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
Source link