KERALAM

വന്യമൃഗ ആക്രമണം: സ്ഥലങ്ങൾ കേന്ദ്രമന്ത്രി സന്ദർശിക്കും

ന്യൂഡൽഹി: കേരളത്തിലെ വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തുമെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്. ചെയർമാൻ ജോസ്. കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് എം എം.എൽ.എമാരുടെയും നേതാക്കളുടെയും കൂടിക്കാഴ്‌ചയിലാണിത്. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും ദേശീയ ദുരന്തനിവാരണ നിയമവും ഭേദഗതി ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ ദുരുപയോഗം തടയണമെന്നും പറഞ്ഞു. വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകി

ഡൽഹി ജന്ദർമന്ദറിൽ കേരള കോൺഗ്രസ് എം സംഘടിപ്പിച്ച പാർലമെൻറ് മാർച്ചിനും ധർണയ്ക്കും ശേഷമായിരുന്നു സംഘം മന്ത്രിയെ സന്ദർശിച്ചത്. ധർണ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് എം.പിമാരായ കെ. രാധാകൃഷ്ണൻ,ജോൺ ബ്രിട്ടാസ്,അഡ്വ. പി. സന്തോഷ് കുമാർ,എ.എ റഹീം,പി.പി സുനീർ,ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്,എം.എൽ.എമാരായ ജോബ് മൈക്കിൾ,പ്രമോദ് നാരായൺ,സെബാസ്റ്റ്യൻ കുളത്തുങ്കൽ,ജോണി നെല്ലൂർ,മുൻ എം.പി തോമസ് ചാഴിക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.


Source link

Related Articles

Back to top button