LATEST NEWS

മദ്യപാനത്തിനിടെ തർക്കം; കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു


തിരുവനന്തപുരം ∙ കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു. കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തൻ വീട്ടിൽ ഉണ്ണി വത്സല ദമ്പതികളുടെ മകൻ അഭിലാഷ് (28) ആണ് മരിച്ചത്. ടയർ റീ ട്രെയിഡിങ് തൊഴിലാളിയാണ് അഭിലാഷ്. ഇയാളുടെ സുഹൃത്തായ പുളിമാത്ത് പന്തടിക്കളം അങ്കണവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അരുൺ (38 ) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 7 മണിയോടെ ആയിരുന്നു സംഭവം നടന്നത്. പ്രതിയായ അരുൺ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. അഭിലാഷിന്റെ മൃതദേഹം വലിയകുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Source link

Related Articles

Back to top button