എസികളുടെ ഊർജക്ഷമത ഇരട്ടിയാക്കിയാൽ ഇന്ത്യക്കാർക്ക് 2.2 ലക്ഷം കോടി രൂപ ലാഭിക്കാമെന്നു പഠനം

ന്യൂഡൽഹി: എസികളുടെ ഊർജക്ഷമത ഇരട്ടിയാക്കിയാൽ അടുത്ത പതിറ്റാണ്ടാകുന്പോഴേക്കും ഇന്ത്യക്കാർക്ക് 2.2 ലക്ഷം കോടി രൂപ ലാഭിക്കാമെന്നു പഠനം. എല്ലാവർഷവും രാജ്യത്തു ഒന്നുമുതൽ 1.5 കോടി എസികൾ വരെ പുതിയതായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നും അടുത്ത 2035ഓടെ ഇത് 13 മുതൽ 15 കോടി വരെയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എസികളുടെ വർധനമൂലം ഊർജ ഉപഭോഗവും വർധിക്കുകയാണെന്നും ഇതിൽ നയപരമായ ഇടപെടലുകൾ അത്യാവശ്യമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. ബെർക്ലി കലിഫോർണിയ സർവകലാശാലയിലെ ഇന്ത്യ എനർജി ആൻഡ് ക്ലൈമറ്റ് സെന്റർ (ഐഇസിസി) ഗവേഷകരാണ് പഠനം നടത്തിയത്. നയപരമായ ഇടപെടലുകൾ കേന്ദ്രം നടത്തിയില്ലെങ്കിൽ എസി ഉപയോഗംകൊണ്ടു മാത്രം 2030ഓടെ 120 ജിഗാവാട്ടും 2035ഓടെ 180 ജിഗാവാട്ടും ഊർജം ആവശ്യമായി വരുമെന്ന് പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം വരുമിത്. ഇന്ത്യയുടെ ഊർജ ഉത്പാദനത്തെ മറികടക്കുന്നതാണ് ഈ ഉപഭോഗനിരക്കെന്നും അടുത്തവർഷം കൊണ്ടുതന്നെ രാജ്യത്ത് ഗുരുതരമായ വൈദ്യുതിക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. എസി ഉപയോഗം ഊർജരംഗത്ത് പ്രതിസന്ധിയായി നിൽക്കുന്പോഴും ബുദ്ധിപൂർവമായ നയങ്ങൾകൊണ്ട് പ്രതിസന്ധി മറികടക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ മിനിമം എനർജി പെർഫോമൻസ് സ്റ്റാൻഡേർഡ്സ് (എംഇപിഎസ്) പരിഷ്കരിക്കണമെന്നതാണു പരിഹാരമായി പഠനം ശിപാർശ ചെയ്യുന്നത്.
2027 മുതൽ എസികളിലെ ഒരു സ്റ്റാർ ലേബൽ ഇന്നത്തെ ഫൈവ് സ്റ്റാർ ലേബലിനോടു തത്തുല്യമായ ഐഎസ്ഇഇആർ 5.0 (ഇന്ത്യൻ സീസണൽ എനർജി എഫിഷ്യന്റ് അനുപാതം) ആയി ഉയർത്തണമെന്നാണു ശിപാർശ. ഇതിലൂടെ മാത്രം 60 ഗിഗാവാട്ടോളം വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കഴിയും. 120 വലിയ പവർ പ്ലാന്റുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഊർജത്തിന് തുല്യമാണിത്. ഊർജം ലഭിക്കുന്നതിനുപുറമേ ഊർജക്ഷമമായ എസികൾ ഉപയോഗിക്കുന്നതിലൂടെ പണവും ഗണ്യമായി ലാഭിക്കാമെന്ന് പഠനം പറയുന്നു. എസി വാങ്ങിക്കുന്പോഴുള്ള ആദ്യ ചെലവ് ഒഴിച്ചുനിർത്തിയാൽ ഊർജക്ഷമമായ എസികൾ ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന വൈദ്യുതി ലാഭം കൊണ്ട് 66,000 കോടി മുതൽ 2.25 ലക്ഷം കോടി രൂപ വരെയാണ് 2035ഓടെ ഇന്ത്യക്കാർക്കു ലഭിക്കാൻ കഴിയുക. ഊർജക്ഷമമായ എസികൾ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്രസർക്കാരും എസി കന്പനികൾക്കു നിർദേശം നൽകുന്നതിനിടെയാണ് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രത്തിന്റെ ഊർജക്ഷമതാ ബ്യൂറോ (ബിഇഇ) ഫൈവ് സ്റ്റാർ എസി മോഡലുകൾ നിർമിക്കാൻ എസി കന്പനികളോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

Source link