SPORTS

ക്യാ​​പ്റ്റ​​ൻ; പ​​ണ​​മി​​ല്ല, പണിമാത്രം…


ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് അ​​തി​​ന്‍റെ ഫു​​ൾ സ്വിം​​ഗി​​ലേ​​ക്കു ക​​ട​​ന്നു​​ക​​ഴി​​ഞ്ഞു. ര​​ണ്ടാം റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ പി​​രി​​മു​​റു​​ക്ക​​ത്തി​​ലൂ​​ടെ​​യാ​​ണ് നി​​ല​​വി​​ൽ ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. കാ​​ര്യ​​ങ്ങ​​ൾ അ​​പ​​ഗ്ര​​ഥി​​ക്കാ​​നു​​ള്ള സ​​മ​​യം ആ​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും ക​​ളി​​ക്കാ​​രു​​ടെ പ്ര​​തി​​ഫ​​ല​​വും പ്ര​​ക​​ട​​ന​​വും ത​​മ്മി​​ലു​​ള്ള താ​​ര​​ത​​മ്യ​​ങ്ങ​​ൾ മു​​ൻ സീ​​സ​​ണു​​ക​​ളി​​ലെ​​പ്പോ​​ലെ പ​​ല കോ​​ണു​​ക​​ളി​​ൽ തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ഈ ​​സീ​​സ​​ണി​​ലെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ര​​ണ്ടു ക​​ളി​​ക്കാ​​ർ ര​​ണ്ടു ടീ​​മു​​ക​​ളു​​ടെ ക്യാ​​പ്റ്റന്മാരാ​​ണ്. 27 കോ​​ടി രൂ​​പ​​യ്ക്കു ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ് സ്വ​​ന്ത​​മാ​​ക്കി​​യ ഋ​​ഷ​​ഭ് പ​​ന്തും 26.75 കോ​​ടി രൂ​​പ​​യ്ക്കു പ​​ഞ്ചാ​​ബ് കിം​​ഗ്സ് ത​​ട്ട​​ക​​ത്തി​​ലെ​​ത്തി​​ച്ച ശ്രേ​​യ​​സ് അ​​യ്യ​​റും. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ 18-ാം സീ​​സ​​ണി​​ലെ ക്യാ​​പ്റ്റ​​ൻ​​സി​​യും പ്ര​​തി​​ഫ​​ല​​വും ത​​മ്മി​​ലൊ​​രു താ​​ര​​ത​​മ്യം… സിം​​ഗി​​ൾ ഡി​​ജി​​റ്റ് ക്യാ​​പ്റ്റ​​ൻ പ​​ണി​​യേ​​റെ, പ​​ണി​​ക്കൂ​​ലി തു​​ച്ഛം എ​​ന്ന​​താ​​ണ് കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യു​​ടെ അ​​വ​​സ്ഥ. 2025 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ ഏ​​റ്റ​​വും കു​​റ​​വു പ്ര​​തി​​ഫ​​ല​​മു​​ള്ള ക്യാ​​പ്റ്റ​​നാ​​ണ് ര​​ഹാ​​നെ. വെ​​റും 1.50 കോ​​ടി രൂ​​പ മാ​​ത്രം മു​​ട​​ക്കി​​യാ​​ണ് ര​​ഹാ​​നെ​​യെ കെ​​കെ​​ആ​​ർ ടീ​​മി​​ലെ​​ത്തി​​ച്ച​​ത്. ഇ​​തു​​വ​​രെ​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച ക്യാ​​പ്റ്റ​​ൻ​​സി കാ​​ഴ്ച​​വ​​ച്ച ക​​ളി​​ക്കാ​​ര​​നാ​​ണ് ര​​ഹാ​​നെ. കൃ​​ത്യ​​മാ​​യ ഫീ​​ൽ​​ഡിം​​ഗ് പൊ​​സി​​ഷ​​നു​​ക​​ളും ബൗ​​ളിം​​ഗ് ചെ​​യ്ഞ്ചും ബാ​​റ്റിം​​ഗ് ഓ​​ർ​​ഡ​​ർ മാ​​റ്റ​​ങ്ങ​​ളു​​മെ​​ല്ലാ​​മാ​​യി കെ​​കെ​​ആ​​റി​​നെ മു​​ന്നി​​ൽ​​നി​​ന്നു ന​​യി​​ക്കു​​ക​​യാ​​ണ് ര​​ഹാ​​നെ. മാ​​ത്ര​​മ​​ല്ല, ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ 56ഉം ​​ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ 18ഉം ​​റ​​ണ്‍​സ് നേ​​ടി ബാ​​റ്റു​​കൊ​​ണ്ടും ടീ​​മി​​നു മാ​​തൃ​​ക​​യാ​​കു​​ന്നു. ഏ​​റ്റ​​വും ര​​സ​​ക​​ര​​മാ​​യ മ​​റ്റൊ​​രു കാ​​ര്യം, 23.75 കോ​​ടി രൂ​​പ​​യ്ക്കു കെ​​കെ​​ആ​​ർ നി​​ല​​നി​​ർ​​ത്തി​​യ വെ​​ങ്കി​​ടേ​​ഷ് അ​​യ്യ​​റാ​​ണ് ടീ​​മി​​ന്‍റെ വൈ​​സ് ക്യാ​​പ്റ്റ​​ൻ. അ​​താ​​യ​​ത് ക്യാ​​പ്റ്റ​​നേ​​ക്കാ​​ൾ 22.25 കോ​​ടി രൂ​​പ അ​​ധി​​കം വൈ​​സ് ക്യാ​​പ്റ്റ​​നു ല​​ഭി​​ക്കു​​ന്നു…

2025 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ പ്ര​​തി​​ഫ​​ല​​ത്തി​​ൽ ഒ​​റ്റ അ​​ക്ക​​മു​​ള്ള ഏ​​ക ക്യാ​​പ്റ്റ​​നും ര​​ഹാ​​നെ​​യാ​​ണ്. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ മൂ​​ന്നു വ്യ​​ത്യ​​സ്ത ടീ​​മു​​ക​​ളു​​ടെ ക്യാ​​പ്റ്റ​​നാ​​യ ഏ​​ക ഇ​​ന്ത്യ​​ക്കാ​​ര​​നാ​​ണ് ര​​ഹാ​​നെ. റൈ​​സിം​​ഗ് പൂ​​ന സൂ​​പ്പ​​ർ​​ജ​​യ​​ന്‍റ്സ് (2017), രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് (2018, 2019) ടീ​​മു​​ക​​ളെ​​യാ​​ണ് ര​​ഹാ​​നെ മു​​ന്പ് ന​​യി​​ച്ച​​ത്. പാ​​ട്ടി​​ദാ​​ർ, ഗിൽ, ഹാ​​ർ​​ദി​​ക് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ പു​​തി​​യ ക്യാ​​പ്റ്റ​​നാ​​ണ് ര​​ജ​​ത് പാ​​ട്ടി​​ദാ​​ർ. സീ​​സ​​ണി​​ലെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ആ​​ർ​​സി​​ബി ഏ​​ഴു വി​​ക്ക​​റ്റി​​നു കെ​​കെ​​ആ​​റി​​നെ​​തി​​രേ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യ​​മാ​​യി ഐ​​പി​​എ​​ൽ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലെ​​ത്തി​​യ പാ​​ട്ടി​​ദാ​​റി​​ന് 11 കോ​​ടി രൂ​​പ​​യാ​​ണ് ആ​​ർ​​സി​​ബി ന​​ൽ​​കു​​ന്ന​​ത്. 2025 സീ​​സ​​ണി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന്‍റെ സ്ഥി​​രം ക്യാ​​പ്റ്റ​​നാ​​യ അ​​ക്സ​​ർ പ​​ട്ടേ​​ൽ, ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​ന്‍റെ നാ​​യ​​ക​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ എ​​ന്നി​​വ​​രു​​ടെ പ്ര​​തി​​ഫ​​ലം 16.5 കോ​​ടി വീ​​തം. മും​​ബൈ​​യു​​ടെ ക്യാ​​പ്റ്റ​​ൻ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​ക്കു​​ള്ള​​ത് 16.35 കോ​​ടി രൂ​​പ​​യും. സ​​ഞ്ജു, ഗെ​​യ്ക്‌​വാ​​ദ് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ സ​​ഞ്ജു സാം​​സ​​ണ്‍, സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ പാ​​റ്റ് ക​​മ്മി​​ൻ​​സ്, ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് എ​​ന്നീ ക്യാ​​പ്റ്റ​ന്മാ​​ർ പ്ര​​തി​​ഫ​​ല​​ത്തി​​ൽ തു​​ല്യ​​ർ, 18 കോ​​ടി രൂ​​പ. 18-ാം സീ​​സ​​ണി​​ലെ ഏ​​ക വി​​ദേ​​ശ ക്യാ​​പ്റ്റ​​നാ​​ണ് ക​​മ്മി​​ൻ​​സ്. പ​​ന്തും അ​​യ്യ​​രും 2025 സീ​​സ​​ണി​​ലെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ക്യാ​​പ്റ്റ​ന്മാ​​രാ​​ണ് ല​​ക്നോ സൂ​​പ്പ​​ർ​​ജ​​യ​​ന്‍റ്സി​​ന്‍റെ ഋ​​ഷ​​ഭ് പ​​ന്തും (27 കോ​​ടി രൂ​​പ) പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ന്‍റെ ശ്രേ​​യ​​സ് അ​​യ്യ​​റും (26.75). ആ​​ദ്യ റൗ​​ണ്ടി​​ൽ അ​​യ്യ​​ർ (97 നോ​​ട്ടൗ​​ട്ട്) ടീ​​മി​​നെ മു​​ന്നി​​ൽ​​നി​​ന്നു ജ​​യ​​ത്തി​​ലേ​​ക്കു ന​​യി​​ച്ചു.


Source link

Related Articles

Back to top button